പെര്‍ള: എല്‍.ഐ.സി ഏജന്റ് ബജകുഡ്‌ലുവിലെ കൃഷ്ണന്‍ (47) അന്തരിച്ചു. പരേതരായ ഗോവിന്ദ-രത്‌ന ദമ്പതികളുടെ മകനാണ്.രണ്ട് വര്‍ഷമായി ഹൃദയസംബന്ധമായ അസുഖവും പ്രമേഹവും കാരണം ചികിത്സ നടത്തി വരികയായിരുന്നു. ഇന്നലെ രാത്രി 11 മണിയോടെ വീട്ടില്‍ വെച്ചാണ് മരണം സംഭവിച്ചത്. ഭാര്യ: ജയശ്രീ. ഹരിപ്രിയ ഏക മകളാണ്. സഹോദരങ്ങള്‍: തിരുമലേശ്വര, ജയകുമാരി.