തളങ്കര: പ്ലാസ്റ്റിക് പാത്രങ്ങളും ഗ്ലാസും ഒഴിവാക്കി സ്റ്റീല്‍ പാത്രങ്ങളും കുപ്പിഗ്ലാസുകളും ഉപയോഗിച്ച് പൂര്‍ണ്ണമായും ഹരിത ചട്ടം പാലിച്ച് മകന്റെ വിവാഹം നടത്തി നഗരസഭാ മുന്‍ ചെയര്‍മാനും മുസ്ലിം ലീഗ് ജില്ലാ ആക്ടിംഗ് പ്രസിഡണ്ടുമായ ടി.ഇ.അബ്ദുള്ള മാതൃകയായി. മകന്‍ ആഷ്‌ക് ഇബ്രാഹിമും കാഞ്ഞങ്ങാട് സൗത്ത് ചിത്താരിയിലെ സൈനുദ്ദീന്റെ മകള്‍ ഫാത്തിമത്ത് റഹീമയും തമ്മിലുള്ള വിവാഹ സല്‍ക്കാരത്തിലാണ് ടി.ഇ. അബ്ദുല്ല ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ച് മാതൃകയുടെ പുതിയ പാഠം തീര്‍ത്തത്. നഗരസഭയുടെ ഹരിത കര്‍മ്മ സേനാംഗങ്ങളുടെ പക്കല്‍ നിന്ന് വാങ്ങിയ കഴുകി ഉപയോഗിക്കാവുന്ന സ്റ്റീല്‍ പ്ലേറ്റുകളും സ്റ്റീല്‍ðഗ്ലാസുകളുമാണ് സല്‍ക്കാരത്തിന് ഉപയോഗിച്ചത്. കുപ്പി ഗ്ലാസുകളും ഉപയോഗിച്ചു.
പൊതുജനങ്ങള്‍ക്ക് മാതൃകയാകുന്ന പ്രവര്‍ത്തനം കാഴ്ച്ചവെച്ച ടി.ഇ. അബ്ദുല്ലയെ നഗരസഭാ ചെയര്‍പേഴ്‌സണ്‍, സെക്രട്ടറി എന്നിവര്‍ അഭിനന്ദിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, നഗരസഭാ സെക്രട്ടറി, ഹരിത സേനാംഗങ്ങള്‍ എന്നിവര്‍ നേരിട്ടെത്തിയാണ് പാത്രങ്ങള്‍ കൈമാറിയത്.