കാസര്‍കോട്: നായന്മാര്‍മൂലയില്‍ സോഫ നിര്‍മ്മാണ സ്ഥാപനത്തില്‍ തീപിടിത്തം. നാല് സോഫകള്‍ കത്തി നശിച്ചു. ഇന്നലെ രാത്രി എട്ടരക്കും ഒമ്പതിനും ഇടയിലാണ് തീപിടിത്തം ഉണ്ടായത്. സമീപത്ത് വൈദ്യുതി കമ്പി പൊട്ടിവീണ നിലയിലാണ്. ഇരിയണ്ണി പേരടുക്കത്തെ ദാമോദരന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ആറരയോടെ കട പൂട്ടിയതായിരുന്നു. തീ പടരുന്നത് കണ്ട് സമീപത്തെ വ്യാപാരികളും നാട്ടുകാരും ചേര്‍ന്ന് അണക്കാന്‍ ശ്രമിച്ചു. വിദ്യാനഗര്‍ പൊലീസും കാസര്‍കോട്ട് നിന്ന് ഫയര്‍ഫോഴ്‌സും എത്തിയാണ് തീ പൂര്‍ണ്ണമായും അണച്ചത്. ദാമോദരന്‍ 20 വര്‍ഷത്തോളമായി കട നടത്തിവരികയാണ്. റിപ്പയറിംഗിനായി പലരും കൊണ്ടുവെച്ച സോഫകളാണ് കത്തി നശിച്ചത്. അരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ദാമോദരന്‍ പറഞ്ഞു.