പാലക്കുന്ന്: പുതുവര്‍ഷത്തിന് മധുരം നല്‍കാന്‍ പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കുട്ടികള്‍ മധുര വനം നട്ടുപിടിപ്പിച്ചു. വീടുകളില്‍ നിന്ന് ശേഖരിച്ച ചിക്കു, ഞാവല്‍, ചാമ്പക്ക, പേരക്ക, പപ്പായ, മാവ്, പ്ലാവ്, തെങ്ങ് തുടങ്ങിയ തൈകളാണ് പ്രകൃതിയെ കൂട്ടുപിടിച്ച് കുട്ടികള്‍ തന്നെ ഈ പുതു വര്‍ഷത്തില്‍ നട്ടു പിടിപ്പിച്ച മധുരവനത്തിലുള്ളത്. വിദ്യാഭ്യാസ സമിതി ജനറല്‍ സെക്രട്ടറി പള്ളം നാരായണന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പി.മാധവന്‍ അധ്യക്ഷനായി. അഡ്മിനിസ്‌ട്രേറ്റര്‍ എ.ദിനേശന്‍, ക്ലബ്ബ് കോര്‍ഡിനേറ്റര്‍ മണികണ്ഠന്‍ പിലാത്തറ, രാമകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ത്ഥികളായ മുഹമ്മദ് റസീന്‍, വൈഷ്ണവ്, നിജേഷ്, സുബിന്‍, വിവേക, ശ്വേത, നേഹ എന്നിവര്‍ നേതൃത്വം നല്‍കി.