കാസര്‍കോട്: പൗരത്വ നിയമത്തിനെതിരെ നൂറുക്കണക്കിന് വീട്ടമ്മമാരും വിദ്യാര്‍ത്ഥിനികളും മുദ്രാവാക്യം വിളികളുമായി നഗരത്തില്‍ നടത്തിയ പ്രകടനവും തുടര്‍ന്ന് നടന്ന പ്രതിഷേധ സംഗമവും കേന്ദ്ര സര്‍ക്കാറിനുള്ള താക്കീതായി. വനിതാ പൗരസമിതിയുടെ നേതൃത്വത്തില്‍ ഇന്നലെ വൈകിട്ടാണ് പ്രകടനം നടത്തിയത്. നഗരം ചുറ്റി പുതിയ ബസ്സ്റ്റാന്റിനകത്താണ് പ്രതിഷേധ പ്രകടനം സമാപിച്ചത്. വനിതാ ലീഗ് ജില്ലാ പ്രസിഡണ്ട് പി.പി. നസീമ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് എം. സുമതി അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം മുഖ്യാതിഥിയായി. സുമയ്യ ഗഫൂര്‍, സിയാന ഹനീഫ്, സാഹിദ യൂസുഫ്, കമറു കടവത്ത്, ഖദീജ ഷുക്കൂര്‍, നിഷാ മുംതാസ് ഷരീഫ്, സൗദ, ബീവി, സുധര്‍മ, നൈമുന്നിസ, ഫര്‍സാന ശിഹാബ്, മിസ്രിയ ഹമീദ്, സമീന മുജീബ് പ്രസംഗിച്ചു. ഷക്കീല മജീദ് സ്വാഗതവും ശാനിദ ഹാരിസ് നന്ദിയും പറഞ്ഞു.