കൊച്ചി: മരടില്‍ സുപ്രീംകോടതി ഉത്തരവുപ്രകാരം നാലു ഫ്‌ളാറ്റുകളില്‍ രണ്ടെണ്ണം നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തു. ആദ്യ ഹോളിഫെയ്ത്താണ് തകര്‍ത്തത്. മിനിറ്റുകള്‍ക്കകം ആല്‍ഫ സെറിന്റെ ഇരട്ട ടവറുകളും നിലംപതിച്ചു. ഫ്‌ളാറ്റ് സ്‌ഫോടനത്തിലൂടെ തകര്‍ക്കുന്ന വിവരമറിഞ്ഞ് എല്ലാവരും ആകാംക്ഷയിലും ആശങ്കയിലുമായിരുന്നു. നിശ്ചയിച്ചതുപോലെ നടന്നുവെന്നും ആദ്യ ഘട്ട ദൗത്യം വിജയകരമായിരുന്നുവെന്നും അധികൃതര്‍ പ്രതികരിച്ചു.