ബദിയടുക്ക: കൂലിതൊഴിലാളി വീട്ടു മുറ്റത്ത് കുഴഞ്ഞ് വീണ് മരിച്ചു. നീര്‍ച്ചാല്‍ പടിയെടുപ്പിനെ ബട്ട്യ എന്ന രാധാകൃഷ്ണന്‍ (58) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ രാധാകൃഷ്ണന്‍ വീട്ടുമുറ്റത്ത് കുഴഞ്ഞുവീഴുകയായിരുന്നു. വീട്ടുകാര്‍ ഉടന്‍ തന്നെ ഫോണ്‍ ചെയ്ത് ഡോക്ടറെ വിളിച്ചു വരുത്തി. ഡോക്ടര്‍ പരിശോധിച്ചപ്പോള്‍ രാധാകൃഷ്ണന്‍ മരണപ്പെട്ടതായി സ്ഥിരീകരിച്ചു. ഭാര്യ: സുന്ദരി. മക്കള്‍: സുരേഷ്, സുനിത, സുനില്‍. സഹോദരങ്ങള്‍: ശങ്കരി, കോറഗപ്പ (ഗോളിയടുക്ക).