കാസര്‍കോട്: പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുക, ഉപയോഗിച്ച പ്ലാസ്റ്റിക് പേനകള്‍ റീസൈക്കിളിംഗിന് വേണ്ടി ശേഖരിച്ച് കൈമാറുക തുടങ്ങിയ ലക്ഷ്യങ്ങളുമായി ഹരിത കേരളം മിഷന്‍ ജില്ലയില്‍ ആരംഭിച്ച പെന്‍ഫ്രണ്ട് പദ്ധതിയുടെ ഭാഗമായി രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിലെ ഭൂമിത്ര സേന, എന്‍.എസ്.എസ്. യൂണിറ്റ് എന്നിവയുടെ നേതൃത്വത്തില്‍ ശേഖരിച്ച 24 കിലോഗ്രാം പേന കാഞ്ഞങ്ങാട് സബ് കലക്ടര്‍ അരുണ്‍ കെ. വിജയന്‍ ഐ.എ.എസ്സിന് കൈമാറി.
ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി സുബ്രഹ്മണ്യന്‍, ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ മണിരാജ്, എന്‍.എസ്.എസ്. കോര്‍ഡിനേറ്റര്‍ ഡോ.എന്‍.വി. വിനോദ്, ഭൂമിത്ര സേന കോര്‍ഡിനേറ്റര്‍ പാര്‍വ്വതി എന്നിവര്‍ നേതൃത്വം നല്‍കി.