കുമ്പള: നാനാത്വത്തില്‍ ഏകത്വം ഉയര്‍ത്തിപ്പിടിക്കുന്ന മതേതര ഭാരതത്തില്‍ പൗരത്വ നിയമഭേദഗതിയിലൂടെ രാജ്യത്തെ ഭിന്നിപ്പിച്ചു ഭരിക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ കുമ്പള കേന്ദ്രീകരിച്ച് ഭരണഘടന സംരക്ഷണ സമിതി എന്ന പേരില്‍ ബഹുജന കൂട്ടായ്മയ്ക്ക് രൂപം നല്‍കി. കുമ്പള വ്യാപാര ഭവനില്‍ ചേര്‍ന്ന കൂടിയാലോചനാ യോഗത്തിലാണ് സമിതിക്ക് രൂപം നല്‍കിയത്. നൂറോളം പേര്‍ സമിതിയില്‍ അംഗങ്ങളാണ്. യോഗം കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് കെ.എല്‍ പുണ്ഡരീകാക്ഷ ഉദ്ഘാടനം ചെയ്തു. അബ്ദുല്ല അധ്യക്ഷത വഹിച്ചു. അഹമദലി കുമ്പള ആമുഖ പ്രഭാഷണം നടത്തി. പത്മനാഭന്‍ ബ്ലാത്തൂര്‍, എം. അബ്ബാസ് ആരിക്കാടി, പി. മുഹമ്മദ് നിസാര്‍ പെര്‍വാഡ്, വി.പി അബ്ദുല്‍ ഖാദര്‍, എ.കെ ആരിഫ്, സി.എ സുബൈര്‍, വിജയന്‍ മാസ്റ്റര്‍, യുസുഫ് ഉളുവാര്‍, ബി. എ റഹ്മാന്‍, രാമകൃഷ്ണന്‍, ലത്തീഫ് ഉളുവാര്‍, അബ്ദുല്‍ലത്തീഫ് കുമ്പള, ഇബ്രാഹിം ബത്തേരി, അഷ്‌റഫ് ബായാര്‍, സതീശന്‍ അട്ടഗോളി, വേണു കുമ്പള, സത്താര്‍ കടപ്പുറം, അബ്ദുല്‍സത്താര്‍ മാസ്റ്റര്‍, കെ.എം അബ്ബാസ്, സിദ്ദീഖ് പേരാല്‍, ഫിറോസ് കുമ്പള, പള്ളിക്കുഞ്ഞി, കെ.വി യുസുഫ് മുളിയടുക്കം, സാദിഖ് മുളിയടുക്കം, ഹമീദ് കാവില്‍, എം.എ മൂസ മൊഗ്രാല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ശമീര്‍ സ്വാഗതം പറഞ്ഞു.
ഭാരവാഹികള്‍: വി.പി അബ്ദുല്‍ഖാദര്‍ (മുഖ്യരക്ഷാധികാരി). കെ.എല്‍ പുണ്ഡരീകാക്ഷ (ചെയര്‍.), വിജയന്‍ മാസ്റ്റര്‍ (വര്‍ക്കിംഗ് ചെയര്‍.), അബ്ദുല്‍ ലത്തീഫ് കുമ്പള, സതീശന്‍ അട്ടഗോളി, സിദ്ദിഖ് മുളിയടുക്കം, വേണു കുമ്പള (വൈ. ചെയര്‍.), പി. മുഹമ്മദ് നിസാര്‍ പെര്‍വാഡ് (വര്‍ക്കിംഗ് കണ്‍വീനര്‍), സത്താര്‍ കടപ്പുറം, ഹനീഫ് കുണ്ടങ്കാറടുക്ക, പള്ളിക്കുഞ്ഞി കടവത്ത്, അഷ്‌റഫ് അച്ചു (ജോ. കണ്‍വീനര്‍), അബ്ദുല്‍സത്താര്‍ മാസ്റ്റര്‍ (ട്രഷ.).