തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചു പ്രചരണത്തിനെത്തിയ ബ.ിജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ. പി അബ്ദുല്ലക്കുട്ടിയെ തടഞ്ഞു. തിരുവനന്തപുരം ആറ്റുകാല്‍ കല്ലിന്‍മൂട്ടിലെ വീടുകളില്‍ ലഘു ലേഖ വിതരണം ചെയ്യാനെത്തിയപ്പോഴാണ് അബ്ദുല്ലക്കുട്ടിയെ തടഞ്ഞത്. ഞായറാഴ്ച വൈകിട്ടോടെയാണ് അബ്ദുല്ലക്കുട്ടി വീടുകളില്‍ കയറാന്‍ എത്തിയത്. എന്നാല്‍ ഈ സമയം വീടുകയറി ലഘുലേഖ നല്‍കാനാകില്ലെന്ന് ഒരു സംഘം ആളുകള്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി.പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് തെറ്റായി ധരിക്കരുതെന്നും ഒരു മുസല്‍മാനും ഇവിടെനിന്ന് പോകേണ്ടി വരില്ലെന്നുമാണ് അബ്ദുല്ലക്കുട്ടി പ്രതിഷേധക്കാരോട് പറഞ്ഞത്. പ്രതിഷേധം തുടര്‍ന്നതോടെ അബ്ദുല്ലക്കുട്ടിയും സംഘവും മടങ്ങിപ്പോയി.