വേലാശ്വരം: സി.പി.എം മധുരക്കാട് ബ്രാഞ്ച് മെമ്പര്‍ വേലാശ്വരത്തെ കരിപ്പാടക്കന്‍ ചന്തു (73) അന്തരിച്ചു. ആദ്യകാല കര്‍ഷക സംഘം സജീവ പ്രവര്‍ത്തകനായിരുന്നു. പെരളം റെഡ്യങ്‌സ് ക്ലബ്ബ് സ്ഥാപക സെക്രട്ടറിയും നിലവില്‍ വേലാശ്വരം സഫ്ദര്‍ ഹാശ്മി ക്ലബ്ബ് രക്ഷാധികാരിയുമാണ്. ഭാര്യ: കമ്മാടത്തു (സി.പി.എം മധുരക്കാട് ബ്രാഞ്ച് അംഗം, വേലാശ്വരം അംഗണ്‍വാടി റിട്ടയേഡ് ഹെല്‍പ്പര്‍). മക്കള്‍: സിന്ധു (ആശാ വര്‍ക്കര്‍), ബാബുരാജ്, സീന. മരുമക്കള്‍: ഗംഗാധരന്‍ വേലാശ്വരം, ശ്രീലത ആയമ്പാറ (വേലാശ്വരം ഗവ.യു.പി സ്‌കൂള്‍ പ്രീ പ്രൈമറി ജീവനക്കാരി), വേണു ഉദയംകുന്ന് (സി.പി.എം) ഉദയംകുന്ന് ബ്രാഞ്ച് സെക്രട്ടറി). സഹോദരങ്ങള്‍ പരേതയായ പാട്ടി, പരേതയായ കുഞ്ഞമ്പു, ലക്ഷ്മി മധുരക്കാട്, കുഞ്ഞിരാമന്‍ ബെള്ളിക്കോത്ത്, ദാമോദരന്‍ ബെള്ളിക്കോത്ത്.