വളപട്ടണം: നീലേശ്വരം സ്വദേശിനിയായ വീട്ടമ്മ വളപട്ടണത്ത് ബൈക്കിടിച്ച് മരിച്ചു. നീലേശ്വരം മന്ദംപുറത്ത് കാവിന് സമീപം താമസിക്കുന്ന തെക്കേ ഇല്ലത്തെ പ്രഭാവതി(56)ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ വളപട്ടണത്തെ സ്വന്തം വീടിന് സമീപമാണ് അപകടമുണ്ടായത്. അടുത്തുള്ള ക്ഷേത്രത്തില്‍ പോയി തിരിച്ചുവരികയായിരുന്ന പ്രഭാവതിയെ അമിതവേഗതയില്‍ വന്ന ബൈക്കിടിച്ച് വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രഭാവതിയെ ഉടന്‍ തന്നെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.