കാസര്‍കോട്: കേന്ദ്ര സര്‍ക്കാറിന്റെ ഭരണഘടന വിരുദ്ധ നിയമ നിര്‍മ്മാണത്തിനെതിരെ ജില്ലാ ജനകീയ നീതി വേദി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് മേല്‍ നിയമങ്ങള്‍ റദ്ദ് ചെയ്യുന്നതിന് വേണ്ടി ഇടപെടണമെന്നാവശ്യപ്പെട്ട് പതിനായിരം പോസ്റ്റ് കാര്‍ഡുകള്‍ അയക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കാസര്‍കോട് ഹെഡ് പോസ്റ്റാഫീസിന് മുന്നില്‍ നടത്തിയ പരിപാടി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. ഹാരിസ് ബന്നു നെല്ലിക്കുന്ന് അധ്യക്ഷത വഹിച്ചു. സൈഫുദ്ദീന്‍ കെ. മാക്കോട്, ഹമീദ് ചാത്തങ്കൈ, അബ്ദുല്‍റഹ്മാന്‍ തെരുവത്ത്, എന്‍.കെ. ബഷീര്‍ പള്ളിക്കര, സുബൈര്‍ പടുപ്പ്, നൗഫല്‍ ഉളിയത്തടുക്ക, ബഷീര്‍ കുന്നരിയത്ത്, സിദ്ധീഖ് എം.എം.കെ.,സി.കെ.എം മുനീര്‍, എം.യു റാഫി മാക്കോട്, ബദറുദ്ദീന്‍ കറന്തക്കാട് സംസാരിച്ചു.