പൊയിനാച്ചി: പുലിമട വാട്‌സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടന്ന ജില്ലാ കബഡി മത്സരത്തില്‍ നവോദയ പരവനടുക്കം ജേതാക്കളായി. എ.പി.എ.സി അണിഞ്ഞയ്ക്കാണ് രണ്ടാംസ്ഥാനം. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. അനീഷ് കുട്ടന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഷാനവാസ് പാദൂര്‍, ചെമനാട് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ശംസുദ്ദീന്‍ തെക്കില്‍, കെ.ടി പുരുഷോത്തമന്‍, വിനോദ് റിലാക്‌സ്, വാസു ചട്ടഞ്ചാല്‍, പ്രിയേഷ് ചട്ടഞ്ചാല്‍ സംസാരിച്ചു. റിട്ട. അധ്യാപകന്‍ എം. ബാലഗോപാലന്‍, പൊതുപ്രവര്‍ത്തകന്‍ ശാഫി കണ്ണമ്പള്ളി, മുന്‍ ഇന്ത്യന്‍ കബഡി ക്യാപ്റ്റന്‍ ജഗദീഷ് കുമ്പള, സംസ്ഥാന കലോത്സവ വിജയികളായ അഭിനവ്, അഭിന, കോമഡി ഉത്സവം ഫെയിം വിനീത് വിശ്വം, കബഡി താരം സാഗര്‍ ബി. കൃഷ്ണ എന്നിവരെ അനുമോദിച്ചു. എസ്.ഐ എം. ഭാസ്‌കരന്‍ സമ്മാനവിതരണം നിര്‍വ്വഹിച്ചു.