ഷാര്‍ജ: വിശാല ജനകീയ മുന്നണിയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്ത്യന്‍ അസോസിയേഷന്‍ കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. ജനകീയ മുന്നണി ജനറല്‍ കണ്‍വീനര്‍ ഷിബു ജോണ്‍ സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ നിഷാദ് തളങ്കര അധ്യക്ഷത വഹിച്ചു. വിശാല ജനകീയ മുന്നണി 2020-21 മാനിഫെസ്റ്റോ വര്‍ക്കിങ് ചെയര്‍മാന്‍ യൂസഫ് സഹീര്‍ അവതരിപ്പിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ വിശാല ജനകീയ മുന്നണി തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ കെ.പി.സി.സി സംസ്ഥാന സെക്രട്ടറി സി.ആര്‍ നജീബ് ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ ബിജു ഏബ്രഹാം തിരഞ്ഞെടുപ്പ് മോഡ് ഓഫ് ഓപ്പറേഷനെപ്പറ്റി വിശദീകരിച്ചു. സ്ഥാനാര്‍ഥികളായ ഇ.പി ജോണ്‍സണ്‍, അബ്ദുല്ല മല്ലഞ്ചേരി, കെ. ബാലകൃഷ്ണന്‍, അഡ്വ. വൈ. എ റഹീം, ശ്രീനാഥ്, ഷാജി ജോണ്‍, ഓഡിറ്റര്‍ വി.കെ.പി മുരളീധരന്‍ സംസാരിച്ചു. മുഖ്യപ്രഭാഷണം കെ.എം. സി.സി യു.എ. ഇ നേതാവ് ഖാദര്‍, യു.എ.ഇ ഇന്‍കാസ് ജനറല്‍ സെക്രട്ടറി പുന്നയ്ക്കന്‍ മുഹമ്മദാലി എന്നിവര്‍ നടത്തി. പതിനേഴ് സംഘടനകള്‍ വിശാല ജനകീയ മുന്നണിയുടെ കീഴില്‍ ഉണ്ട്. കെ.എം.സി.സി, ഒ.ഐ.സി. സി, ദര്‍ശന, യുവകല സമിതി, ഐ.ഒ.സി ഷാര്‍ജ, ഐ.ഒ.സി അജ്മാന്‍, എന്‍. ആര്‍.ഐ ഫ്രണ്ട്‌സ് ഫോറം, ഐ.ഒ.സി അജ്മാന്‍, മാല്‍ക്ക, എം.ജി.സി.എഫ്, ഇന്ദിരാഗാന്ധി വീക്ഷണം ഫോറം, പ്രിയദര്‍ശിനി, ഐ.എം. സി.സി, ടീം ഇന്ത്യ, മാക്, എക്കോ, പ്രവാസി ഇന്ത്യ, ഇന്ത്യന്‍ അക്കോസ് തുടങ്ങിയ സംഘടന ഭാരവാഹികള്‍ സംസാരിച്ചു.
വിശാല്‍ ജനകീയ മുന്നണി സെക്രട്ടറി റജി മോഹന്‍ നായര്‍ നന്ദി പറഞ്ഞു.