ദോഹ: ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 27ന് ഓള്‍ഡ് ഇന്ത്യന്‍ ഐഡിയല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തുന്ന കെ.എം.സി.എല്‍-2020 ചാമ്പ്യന്‍സ് ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ലോഗോ ഖത്തര്‍ കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് ലുക്മാനുല്‍ ഹകീം നിര്‍വഹിച്ചു. മണ്ഡലം പ്രസിഡണ്ട് ബഷീര്‍ ചെര്‍ക്കള അധ്യക്ഷത വഹിച്ചു. അലി ചേരൂര്‍, യൂസുഫ് മാര്‍പനടുക്ക, ഹമീദ് മാന്യ, റഫീഖ് കുന്നില്‍, ഷാനിഫ് പൈക്ക, ഹമീദ് അറന്തോട്, ഫൈസല്‍ ഫില്ലി, ഷഫീക് ചെങ്കളം, നൗഷാദ് പൈക്ക, നൗഫല്‍ മല്ലം, അബ്ദുല്ല ത്രീ സ്റ്റാര്‍, അന്‍വര്‍ കടവത്ത്, ശാക്കിര്‍ കാപ്പി, സാബിത് തുരുത്തി, സകീര്‍ തായല്‍, ഫാറൂഖ് ചൂരി സംബന്ധിച്ചു. ആദംകുഞ്ഞി തളങ്കര സ്വാഗതവും ഹാരിസ് ചൂരി നന്ദിയും പറഞ്ഞു.