കോളിയടുക്കം: വയലാംകുഴിയിലെ എ. ചന്തുനായര്‍ ചാളക്കാട് (88) അന്തരിച്ചു. സി. പി.എം വയലാംകുഴി ബ്രാഞ്ച് അംഗവും കര്‍ഷകസംഘം പ്രവര്‍ത്തകനുമായിരുന്നു. പൊന്നോലപ്പാറ മഹാവിഷ്ണു ദേവസ്ഥാന പ്രസിഡണ്ട്, കണ്ണംവയല്‍ അടുക്കാടക്കം വലിയ വീട് തറവാട് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഭാര്യ: എം. കമലാക്ഷി അമ്മ. മക്കള്‍: എം. ദാമോധരന്‍, എം. ശശിധരന്‍, എം. മുരളീധരന്‍ (സി.പിഎം വയലാംകുഴയി ബ്രാഞ്ച് സെക്രട്ടറി), എം. രാജേഷ് (മേല്‍പ്പറമ്പ് അലുമിനിയം ഫാബ്രിക്കേഷന്‍), പത്മിനി, സുമതി. മരുമക്കള്‍: കാര്‍ത്തിക, അനിത, രജിത (ഡി.ഡി.ഒ ഓഫീസ് വിദ്യാനഗര്‍), നിത്യ, മാധവന്‍ ഉപ്പിരംകുളം, ടി. രവീന്ദ്രന്‍ എരിഞ്ഞിപ്പുഴ (ദുബായ്). സഹോദരങ്ങള്‍: എ. കുഞ്ഞിരാമന്‍ നായര്‍, എ. നാരായണന്‍ നായര്‍ (മുന്‍ പഞ്ചായത്ത് അംഗം), കാര്‍ത്യായനി മാങ്ങാട്, പരേതനായ എ. നാരായണി അമ്മ, എ. മുത്തുനായര്‍.