നീലേശ്വരം: കുന്നിന്‍ മുകളിലുള്ള നീലേശ്വരം നഗര സഭയുടെ പൊതുശ്മശാനത്തില്‍ വന്‍തീപിടുത്തം. കാര്യങ്കോട് ചീറ്റക്കാലിലുള്ള പൊതുശ്മശാനത്തിലാണ് വ്യാഴാഴ്ച്ച വൈകിട്ട് തീപിടുത്തമുണ്ടായത്. വിവരമറിഞ്ഞ് അഗ്നിശമനസേന ഉടന്‍എത്തിയെങ്കിലും കുന്നിന്‍ മുകളിലേക്ക് വലിയവാഹനം കയറാത്തത് ബുദ്ധിമുട്ട് സൃഷ്ടിച്ചു. പിന്നീട് അഗ്നിശമന സേനയുടെ ഫസ്റ്റ് റെസ്‌പോണ്‍സ് വെഹിക്കിള്‍ എത്തിച്ച് സാഹസികമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഫയര്‍ഫോഴ്‌സ് എത്തുന്നതിന് മുമ്പ് നാട്ടുകാര്‍ തീ നിയന്ത്രിച്ച് നിര്‍ത്തിയിരുന്നു. ഫയര്‍ഫോഴ്‌സ് കൊണ്ടു വന്ന വെള്ളം തീര്‍ന്നപ്പോള്‍ താഴെ നിന്ന് ടാങ്കില്‍ വെള്ളമെത്തിച്ച് നാട്ടുകാര്‍ സഹായിച്ചു. ഇതിനു പിറകെ എരിക്കുളം ഒളയത്ത് അരയേക്കറോളം വരുന്ന സ്ഥലത്തും തീപിടുത്തമുണ്ടായി. ഫയര്‍ഫോഴ്‌സ് അവിടെയും എത്തി തീയണച്ചു. ഇവിടേക്ക് വാഹനമെത്തിക്കാന്‍ കഴിയാതിരുന്നതിനാല്‍ മരക്കൊമ്പൊടിച്ച് തീ കെടുത്തുകയാണുണ്ടായത്.