കോഴിക്കോട്: പ്രശസ്ത മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ. ഐ.വി ബാബു (54) അന്തരിച്ചു. ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. മലയാളം വാരിക അസി. എഡിറ്റര്‍, മംഗളംപത്രം ഡെപ്യൂട്ടി എഡിറ്റര്‍, ദേശാഭിമാനി ദിനപത്രം- വാരിക സഹപത്രാധിപര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. തലശ്ശേരിക്കടുത്ത് മൊകേരി സ്വദേശിയാണ്. സി.പി.എം മുന്‍ സംസ്ഥാന കമ്മിറ്റി അംഗവും ദേശാഭിമാനി വാരിക പത്രാധിപരുമായിരുന്ന പരേതനായ ഐ.വി ദാസിന്റെ മകനാണ്. അമ്മ: സുശീല. ഭാര്യ: ലത. മക്കള്‍: അക്ഷയ്, നിരഞ്ജന (ഇരുവരും വിദ്യാര്‍ത്ഥികള്‍). കോഴിക്കോട് പ്രസ്‌ക്ലബ്ബില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. ഫോട്ടോ..