തിരുവനന്തപുരം: ഗവര്‍ണറുമായി സര്‍ക്കാര്‍ ഏറ്റുമുട്ടാനില്ലെന്നും പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനം സുപ്രീംകോടതിയെ സമീപിച്ചത് സംബന്ധിച്ച് നിയമ വിദഗ്ധരുമായി ആലോചിച്ച് ഗവര്‍ണര്‍ക്ക് മറുപടി നല്‍കുമെന്നും മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു.
സംസ്ഥാനത്തിന്റെ നടപടിയില്‍ നിയമ ലംഘനം ഉണ്ടായിട്ടില്ല. സുപ്രീംകോടതിയെ സമീപിക്കുമ്പോള്‍ ഗവര്‍ണറുടെ സമ്മതം വേണമെന്ന് ഭരണഘടനയില്‍ ഇല്ല. ഗവര്‍ണറെ അറിയിക്കണമെന്നും ചട്ടമില്ല.
ഗവര്‍ണറുടെ അധികാരത്തെ ചോദ്യം ചെയ്യുന്ന ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഗവര്‍ണറെ അപമാനിച്ചുവെന്ന് അദ്ദേഹത്തിന് തോന്നുന്നതില്‍ വിഷമമുണ്ടെന്നും മന്ത്രിബാലന്‍ പറഞ്ഞു. സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമാണെങ്കില്‍ അത് പറയേണ്ടത് കോടതിയാണ്.
അങ്ങനെയെങ്കില്‍ കോടതിക്ക് സ്യൂട്ട് തള്ളാമായിരുന്നില്ലേ-ബാലന്‍ ചോദിച്ചു.