കണ്ണൂര്‍: സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളികളുമായി കണ്ണൂരില്‍ സായുധ മാവോയിസ്റ്റ് സംഘം പ്രകടനം നടത്തി. തിങ്കളാഴ്ച്ച രാവിലെ കണ്ണൂര്‍ അമ്പായതോടിലാണ് പ്രകടനം നടന്നത്. പ്രകടനത്തില്‍ പങ്കെടുത്തവര്‍ വ്യാപകമായി ലഘുലേഖകള്‍ വിതരണം ചെയ്തു. ഇതിനുശേഷം പോസ്റ്ററുകള്‍ പതിച്ച ശേഷമാണ് സംഘം തിരിച്ചു പോയത്. ഒരു സ്ത്രീയും പ്രകടനം നടത്തിയവരില്‍ ഉള്‍പ്പെടുന്നു. വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും മാവോയിസ്റ്റ് സംഘം തിരിച്ചു പോയി. പ്രകടനം സംബന്ധിച്ച് പൊലീസ് രഹസ്യാന്വേഷണ വിഭാഗം വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്.