തൃക്കരിപ്പൂര്‍: മരുമകനെ ഗള്‍ഫിലേക്ക് യാത്രയയക്കുന്നതിനായി ഗുജറാത്തില്‍ നിന്ന് ട്രെയിനില്‍ നാട്ടിലേക്ക് തിരിച്ച തൃക്കരിപ്പൂര്‍ സ്വദേശി കുഴഞ്ഞു വീണ് മരിച്ചു. തൃക്കരിപ്പൂര്‍ നോര്‍ത്ത് കൊവ്വല്‍ കളത്തില്‍ പുരയില്‍ അബൂബക്കര്‍ ആദമിന്റെ മകന്‍ മുഹമ്മദലി (57) ആണ് മരിച്ചത്. അജ്മറില്‍ ജോലിചെയ്തിരുന്ന മുഹമ്മദലി മരുമകനെ ഗള്‍ഫിലേക്ക് യാത്രയയക്കുന്നതിനായി നാട്ടിലേക്ക് വരികയായിരുന്നു. ഗുജറാത്തിലെ വാപി റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നതിന് മുമ്പേ മുഹമ്മദലി ട്രെയിനില്‍ കുഴഞ്ഞ് വീഴുകയും മരണം സംഭവിക്കുകയുമായിരുന്നു. ഭാര്യ: സുഹറ. മക്കള്‍: സുഫൈര്‍, നസീമ. മരുമകന്‍: മെഹറൂഫ്.