അബുദാബി: അബുദാബി ജില്ലാ എസ്.കെ.എസ്.എസ്.എഫ് വാര്‍ഷിക ജനറല്‍ ബോഡി യോഗം ഇന്ത്യന്‍ ഇസ്ലാമിക്ക് സെന്റര്‍ ഹാളില്‍ പ്രസിഡണ്ട് ഷരീഫ് പള്ളത്തടുക്കയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.
യു.എ.ഇ നാഷണല്‍ കമ്മിറ്റി ട്രഷറര്‍ അഡ്വ. ഷറഫുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഇസ്മായില്‍ ഉദിനൂര്‍ വാര്‍ഷിക റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
ഖാദര്‍ ഒളവട്ടൂര്‍, സാബിര്‍ മാട്ടൂല്‍, മുജീബ് മൊഗ്രാല്‍, അബ്ദുല്‍റഹ്മാന്‍ പൊവ്വല്‍, പി.കെ. അഹമദ്, സിദ്ദീഖ് ഹുദവി, ഷമീര്‍ ബ്ലാര്‍കോഡ്, സെഡ്.എ മൊഗ്രാല്‍, കമാല്‍ മല്ലം, സത്താര്‍ കുന്നകൈ പ്രസംഗിച്ചു.
ഭാരവാഹികള്‍: കമാല്‍ മല്ലം (പ്രസി.), സത്താര്‍ കുന്നുകൈ (ജന. സെക്ര.), ഫൈസല്‍ സീതാംഗോളി (ട്രഷ.), മൊയ്തീന്‍ യൂസഫ് പാറപ്പള്ളി (വര്‍ക്കിംഗ് സെക്ര.), ഇബ്രാഹിം ബെളിഞ്ചം, അബ്ദുല്‍ റഹ്മാന്‍ പടന്നക്കാട്, അബൂബക്കര്‍ തുരുത്തി, പി.കെ. അഷ്‌റഫ് പള്ളങ്കോട് (വൈ. പ്രസി.) ഉസ്മാന്‍ ബെള്ളിപ്പാടി, ഹൈദര്‍ നീലേശ്വരം, ഷക്കീര്‍ കമ്പാര്‍, അനസ് പള്ളത്തടുക്ക (ജോ. സെക്ര.).