ബദിയടുക്ക: പൗരത്വം ഔദാര്യമല്ല യുവത്വം നിലപാട് പറയുന്നു എന്ന ശീര്‍ഷകത്തില്‍ ഫെബ്രുവരി 15ന് ജില്ലാ എസ്. വൈ.എസ് സംഘടിപ്പിക്കുന്ന യുവജന റാലിയുടെ ഭാഗമായി ബദിയടുക്ക സോണ്‍ ടീം ഒലീവ് സമ്പൂര്‍ണ്ണ സംഗമം പഞ്ചിക്കല്‍ റൗളത്തുല്‍ ഉലൂമില്‍ സമാപിച്ചു.
ജില്ലാ പ്രസിഡണ്ട് പി. എസ് ആറ്റക്കോയ ബാഹസ്സന്‍ തങ്ങള്‍ പഞ്ചിക്കലിന്റെ അധ്യക്ഷതയില്‍ എസ്.എസ്.എഫ് മുന്‍ ജില്ലാ പ്രസിഡണ്ട് മുനീര്‍ ബാഖവി തുരുത്തി ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകള്‍ക്ക് സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ മള്ഹര്‍, മുനീര്‍ ബാഖവി തുരുത്തി, മൂസ സഖാഫി കളത്തൂര്‍, എ.കെ സഖാഫി കന്യാന നേതൃത്വം നല്‍കി. സീതി കുഞ്ഞി മുസ്ല്യാര്‍, അബൂബക്കര്‍ കാമില്‍ സഖാഫി അന്നടുക്ക, മുഹമ്മദ് അമാനി ബെളിഞ്ച, അബ്ദുല്‍ അസീസ് ഹിമമി ഗോസാട, അബ്ദുല്ല മുസ്ല്യാര്‍ കുമ്പഡാജെ, നിയാസ് ചടേക്കല്‍, അബ്ദുല്‍ റസാഖ് ഗുണാജ, ഹക്കീം പെര്‍ള, സിദ്ദീഖ് ഹനീഫി അന്നടുക്ക, റിയാസ് ഹനീഫി പെര്‍ഡാല, അബ്ദുല്‍ ഖാദര്‍ അമാനി പൈക്ക, ഹാഫിസ് എന്‍.കെ.എം ബെളിഞ്ച സംബന്ധിച്ചു. ഇഖ്ബാല്‍ ആലങ്കോട് സ്വാഗതവും അബ്ദുല്ല സഅദി തുപ്പക്കല്‍ നന്ദിയും പറഞ്ഞു.