കാസര്‍കോട്: വന്ധ്യതാചികിത്സാരംഗത്ത് വിജയഗാഥ രചിച്ച് മുന്നേറുന്ന ഡ്രീംഫ്‌ളവര്‍ ഐ.വി സെന്റര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. അത്യാധുനിക സൗകര്യങ്ങളുമായി കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന് സമീപത്തെ പുതിയ കെട്ടിടത്തിലേക്കാണ് ഡ്രീം ഫ്‌ളവര്‍ പ്രവര്‍ത്തനം മാറ്റിയത്.
വടക്കന്‍ മലബാറിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശുകേന്ദ്രമാണ് ഡ്രീംഫ്‌ളവര്‍. ഐ.വി.എഫുമായി ബന്ധപ്പെട്ട എല്ലാ വിദഗ്ധ ചികിത്സയും ഇവിടെ ലഭ്യമാണ്. ഡയറക്ടറും ചീഫ് ഐ.വി.എഫ്. സ്‌പെഷ്യലിസ്റ്റുമായ ഡോ.ജയലക്ഷ്മി സൂരജ് ആണ് വന്ധ്യതാ ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത്. കൂടുതല്‍ സൗകര്യങ്ങളിലേക്ക് മാറിയ ഡ്രീം ഫ്‌ളവറിന്റെ ഉദ്ഘാടനം ആലുവയിലെ സീനിയര്‍ പീഡിയാട്രീഷ്യന്‍ വി.എം വിജയന്‍ നിര്‍വ്വഹിച്ചു. ഡോ.സൂരജ്, ഡോ.ജയലക്ഷ്മി സൂരജ് എന്നിവര്‍ സംസാരിച്ചു.