കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ പഴയകാല ഫുട് വെയര്‍ വ്യാപാരികളായ റോയല്‍ മുഹമ്മദ് കുഞ്ഞി, മാമു എന്ന കെ.എ മുഹമ്മദ് ഫസല്‍ ഫുട്‌വെയര്‍, സി. അഹമ്മദ് കുഞ്ഞി ആയിഷ ഫുട്‌വെയര്‍, കെ.ടി ജമാല്‍ ചെമനാട് ഫുട്‌വെയര്‍ എന്നിവരെ കാസര്‍കോട് ഫുട്‌വെയര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ യൂണിറ്റ് പ്രസിഡണ്ട് എ.കെ മൊയ്തീന്‍ കുഞ്ഞി ഉദ്ഘാടനം ചെയ്തു. ഫുട്‌വെയര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് അബ്ബാസ് ഷൂ സ്റ്റാര്‍ അധ്യക്ഷത വഹിച്ചു. കേരള വ്യാപാരി വ്യവവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി അംഗം എ.എ അസീസ്, ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ടി.എ ഷാഫി ആദര പ്രഭാഷണം നടത്തി. മര്‍ച്ചന്റ്‌സ് യൂണിറ്റ് ജനറല്‍ സെക്രട്ടറി നാഗേഷ് ഷെട്ടി, ട്രഷറര്‍ ബഷീര്‍ കല്ലങ്കാടി,സി.സി വര്‍ഗീസ്, എന്‍.എം സുബൈര്‍, ബഷീര്‍ കാമിയോ പ്രസംഗിച്ചു. ആസിഫ് ബൂട്ട്‌സ് കിംഗ് സ്വാഗതവും എന്‍.യു അഷ്‌റഫ് നന്ദിയും പറഞ്ഞു.