മൊഗ്രാല്‍ പുത്തൂര്‍: കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ. എസ്, എസ്.എസ്.എഫ് മൊഗ്രാല്‍ പുത്തൂര്‍ സര്‍ക്കിള്‍ കമ്മിറ്റി സംഘടിപ്പിച്ച താജുല്‍ ഉലമ, നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ച സമാപിച്ചു. മൗലിദ് മജ്‌ലിസിന് സുലൈമാന്‍ സഖാഫി ദേശാങ്കുളം, സലാം സഅദി കോട്ടക്കുന്ന് നേതൃത്വം നല്‍കി.
സ്വാഗത സംഘം ചെയര്‍മാന്‍ റഫീഖ് കുന്നിലിന്റെ അധ്യക്ഷതയില്‍ സയ്യിദ് ഫഖ്‌റുദ്ദീന്‍ അല്‍ ഹദ്ദാദ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് മാസ്റ്റര്‍ ബള്ളൂര്‍ സ്വാഗതം പറഞ്ഞു. നൗഫല്‍ സഖാഫി കളസ മുഖ്യ പ്രഭാഷണം നടത്തി. സമാപന കൂട്ടുപ്രാര്‍ത്ഥനയ്ക്ക് സയ്യിദ് ഹദ്ദാദ് തങ്ങള്‍ നേതൃത്വം നല്‍കി.
സയ്യിദ് സീതിക്കോയ തങ്ങള്‍, സയ്യിദ് എസ്.കെ കുഞ്ഞിക്കോയ തങ്ങള്‍, ഖാജാ മുഈനുദ്ധീന്‍ സഖാഫി, സഈദ് സഅദി കോട്ടക്കുന്ന്, സുലൈമാന്‍ സഖാഫി ദേശാങ്കുളം, കബീര്‍ ഹിമമി സഖാഫി, ഹക്കീം സഖാഫി മജല്‍, ബഷീര്‍ മിസ്ബാഹി, ഫാറൂഖ് സഖാഫി, സലാം സഅദി, മന്‍സൂര്‍ ഉസ്താദ് കടവത്ത്, കരീം കുഞ്ഞാലി, കബീര്‍ മഠം, ഹക്കീം ഹാജി, ബാദുഷ ഹാദി സഖാഫി, ഹസൈനാര്‍ ചൗക്കി തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു. ജവാദ് അഹമദ് നന്ദി പറഞ്ഞു.