കാസര്‍കോട്: റോളര്‍ സ്‌കേറ്റിംഗ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് പി.ബി. സെല്ലു, ദേശീയ കാര്‍ റാലി ജേതാവ് പി.ബി. മുജീബ്, കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയ റഹ്മാന്‍ തൊട്ട, സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പദ്യ പാരായണത്തില്‍ ഒന്നാം സ്ഥാനം നേടിയ ഫാത്തിമത്ത് ഷെയ്ഖ, ഫുട്‌ബോള്‍ താരം ഉസ്മാന്‍ സുഹൈര്‍ എന്നിവരെ യൂത്ത്‌സ് തളങ്കരയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു.
സൗജന്യ കിറ്റ് വിതരണവും നടത്തി. ഹോട്ടല്‍ സിറ്റിടവര്‍ ഹാളില്‍ നടന്ന അനുമോദന യോഗം എന്‍.എ. ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എന്‍.എ. അബൂബക്കര്‍ ഹാജി ഉദ്ഘാടനം ചെയ്തു.
എരിയാല്‍ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ടി.എ. ഷാഫി മുഖ്യാതിഥിയായിരുന്നു. മുനീര്‍ ഹാജി, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫര്‍സാന ശിഹാബുദ്ദീന്‍, നഗരസഭാ അംഗങ്ങളായ റംസീന റിയാസ്, ഫര്‍സാന ഹസൈന്‍, ഫാറൂഖ് കാസ്മി, മുഹമ്മദലി ഫത്താഹ്, അലി ടാറ്റ, ജാഫര്‍ ഫോര്‍ട്ട് റോഡ്, ഹസൈന്‍ തളങ്കര തുടങ്ങിയവര്‍ സംബന്ധിച്ചു. എം. ഖമറുദ്ദീന്‍ സ്വാഗതവും ഹസ്സന്‍ പതിക്കുന്നില്‍ നന്ദിയും പറഞ്ഞു.