കുമ്പള: ജില്ലാ സഹകരണ ആസ്പത്രിക്ക് കുമ്പളയില്‍ പണിത പുതിയ ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം 28 ന് രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷതവഹിക്കും.
എം.പി., മുന്‍ എം.പി., എം.എല്‍.എ.മാര്‍, മുന്‍ എം.എല്‍.എ.മാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ-ഉദ്യോഗസ്ഥ പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
1988ല്‍ രൂപീകരിച്ച കാസര്‍കോട് ജില്ലാ സഹകരണ ആസ്പത്രി സംഘത്തിന് കീഴില്‍ കുമ്പള ആസ്ഥാനമായി 29 വര്‍ഷമായി കുമ്പള സഹകരണാസ്പത്രി പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ചെങ്കള ഇ.കെ. നായനാര്‍ സ്മാരക സഹകരണ ആസ്പത്രിയും കുണ്ടുംകുഴിയില്‍ സഹകരണ ക്ലിനിക്കും പ്രവര്‍ത്തിച്ചു വരുന്നു.