കാഞ്ഞങ്ങാട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ നേതൃത്വത്തില്‍ നടന്ന ലോങ്ങ് മാര്‍ച്ചിന് കാഞ്ഞങ്ങാട് സമാപനം. നൂറുകണക്കിനാളുകള്‍ പങ്കെടുത്ത മാര്‍ച്ച് കഴിഞ്ഞദിവസം കാസര്‍കോട് നിന്നാണ് ആരംഭിച്ചത്. മാന്തോപ്പ് മൈതാനിയില്‍ നടന്ന സമാപന സമ്മേളനം കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡണ്ട് കെ. സുധാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു. മുസ്ലിം ജനവിഭാഗത്തിന് എന്നും താങ്ങും തണലുമായത് കോണ്‍ഗ്രസ് മാത്രണെന്ന് കെ. സുധാകരന്‍ പറഞ്ഞു. പാര്‍ലമെന്റിനകത്ത് പ്രതിപക്ഷത്തിന്റെ അഭിപ്രായങ്ങള്‍ പോലും എക്കാലത്തും മാനിക്കാന്‍ ശ്രദ്ധിച്ചിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ഭരിച്ച ഇന്ത്യയെ വെട്ടിമുറിക്കാന്‍ ആണ് പ്രതിപക്ഷത്തിന് അഭിപ്രായങ്ങള്‍ പോലും അവഗണിച്ചു കൊണ്ട് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. എം.കെ രാഘവന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, മുസ്ലിംലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, കെ.പി.സി.സി സെക്രട്ടറിമാരായ കെ. നീലകണ്ഠന്‍, ജി. രതികുമാര്‍, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ ബാലകൃഷ്ണന്‍ പെരിയ, വിനോദ് കുമാര്‍ പള്ളയില്‍ വീട് പ്രസംഗിച്ചു.