ദേളി: രാജ്യ നന്മയ്ക്ക് വേണ്ടി ദേളി സഅദിയ്യയില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തി. അജ്മീര്‍ ഖാജാ മുഈനുദ്ദീന്‍ ജിസ്തിയുടെ പേരില്‍ പ്രത്യേകം ഖത്തം പൂര്‍ത്തിയാക്കി നാരിയത്ത് സ്വലാത്ത് ചൊല്ലി നടന്ന പ്രാര്‍ത്ഥനക്ക് ശരീഅത്ത് കോളേജ് പ്രിന്‍സിപ്പളും സമസ്ത കേന്ദ്ര മുശാവറംഗവുമായ ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. സയ്യിദ് ഇസ്മായില്‍ ഹാദി പാനൂര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം, എ.പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, കെ.കെ ഹുസൈന്‍ ബാഖവി, ഉബൈദുല്ലാഹി സഅദി, അബ്ദുല്ല ബാഖവി കുട്ടശ്ശേരി, അബ്ദുല്‍ ഖാദര്‍ മദനി പള്ളങ്കോട്, സൈതലവി ഖാസിമി, അബ്ദുല്ല സഅദി ചിയ്യൂര്‍, ജഅ്ഫര്‍ സഅദി അച്ചൂര്‍ സംബന്ധിച്ചു.