ബന്തിയോട്: ബന്തിയോട് മുട്ടം സ്വദേശി ബഹ്‌റൈനില്‍ ഹൃദയാഘാതം മൂലം മരിച്ചു. യൂസഫ്-സൈനബ ദമ്പതികളുടെ മകന്‍ മഹ്മൂദ്(42)ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നെഞ്ചുവേദനയെ തുടര്‍ന്ന് ആസ്പത്രിയില്‍ എത്തിക്കുകയായിരുന്നു. അപ്പോഴേക്കും മരിച്ചിരുന്നു. ഭാര്യ: മിസിരിയ. മക്കള്‍: മിര്‍സാന, മസാന. മയ്യത്ത് രണ്ട് ദിവസത്തിനകം നാട്ടില്‍ എത്തിക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.