കാഞ്ഞങ്ങാട്: നിങ്ങളുടെ വീട്ടിലെ ഈ ബള്‍ബുകള്‍ പ്രകാശിക്കുമ്പോള്‍ ഏറെ പ്രകാശമുണ്ടാകുന്നത് യുവാവിന്റെ ജീവിതത്തിന്. ഏഴുവര്‍ഷമായി വേദന തിന്ന് ജീവിക്കുന്ന ആവിയിലെ ഹനീഫ വേദന കൊണ്ട് പുളയുമ്പോഴും ഒതുങ്ങി കിടക്കാനല്ല ആഗ്രഹിക്കുന്നത്. വേദനകളെ വെല്ലുവിളിയാക്കി ജീവിതം മുന്നോട്ടു കൊണ്ടുപോകാനാണ് യുവാവിന് ദൃഢനിശ്ചയം. സുഷുമ്‌ന നാഡിക്ക് പരിക്കേറ്റ് വേദനയില്‍ കഴിയുന്ന ഹനീഫ കടുത്ത വേദന കാര്യമാക്കാതെ സ്വന്തമായി ജീവിതത്തില്‍ എന്തെങ്കിലും ചെയ്യണമെന്നുള്ള ആഗ്രഹത്താല്‍ ഒരു ജോലി തുടങ്ങിയിരിക്കുകയാണ്. എല്‍. ഇ.ഡി ബള്‍ബുകള്‍, എമര്‍ജന്‍സി ലൈറ്റ്, ഇന്‍വര്‍ട്ടര്‍ എന്നിവ വില്‍പന നടത്തിയാണ് വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നത്. ജീവിതത്തില്‍ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ എന്തു ജോലിയും ചെയ്യാന്‍ തയ്യാറായ ഹനീഫ കഠിന ജോലി ചെയ്യാന്‍ പറ്റാത്ത സാഹചര്യത്തിലാണ് ബള്‍ബ് വില്‍പന ഉപജീവനമാര്‍ഗ്ഗമായി ഏറ്റെടുത്തിരിക്കുന്നത്. വീട്ടിലിരുന്ന് ഈ സംരംഭം നടത്തുകയാണ് ഹനീഫ. മൊബൈല്‍ നമ്പര്‍ വഴി വ്യാപാരത്തിന് കൂടുതല്‍ സാധ്യത തേടുകയാണ് യുവാവ്. 9 9 9 5 5 6 8 5 5 5 എന്ന വാട്‌സ്ആപ്പ് നമ്പര്‍ വഴിയാണ് തന്റെ വ്യാപാരത്തിന് കൂടുതല്‍ സാധ്യത തേടുന്നത്. അക്കൗണ്ടില്‍ പണമിട്ടാല്‍ ഉല്‍പ്പന്നങ്ങള്‍ വീട്ടില്‍ എത്തിക്കാനുള്ള സൗകര്യവും കൊടുക്കുന്നുണ്ട്. 0632053000001266 എന്ന അക്കൗണ്ട് നമ്പറിലേക്ക് പണമിട്ടാല്‍ ബള്‍ബുകള്‍ വീട്ടിലെത്തിക്കും. ഐ.എഫ്. എസ്.സി കോഡ് 0000632. സൗത്ത് ഇന്ത്യന്‍ ബാങ്ക്.