കാസര്‍കോട്: കാസര്‍കോട് പ്രസ് ക്ലബ് ജില്ലയിലെ പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ കെ.കൃഷ്ണന്‍ സ്മാരക അവാര്‍ഡിന് തൃക്കരിപ്പൂര്‍ ടി.സി.എന്‍ ചാനലിലെ പി.പ്രസാദ് അര്‍ഹനായി. ഇക്കുറി ജില്ലയിലെ മികച്ച പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ടറെയാണ് അവാര്‍ഡിനായി പരിഗണിച്ചത്. കുടിവെള്ളം വില്‍പ്പനക്ക് എന്ന വാര്‍ത്തയാണ് അവാര്‍ഡിനായി ജൂറി തിരഞ്ഞെടുത്തത്. ജനജീവിതത്തെ നേരിട്ട് ബാധിക്കുന്ന പ്രശ്നത്തെ വെല്ലുവിളികളെ അതിജീവിച്ച് ചിത്രീകരിച്ച് ജനങ്ങളിലെത്തിച്ചതായും പ്രാദേശിക ചാനലുകളുടെ പരിമിതികള്‍ക്കിടയിലും ശക്തമായ ഭാഷയോടെ ദൃശ്യമികവോടെ വാര്‍ത്ത തയ്യാറാക്കിയതായും നാടിന്റെ പ്രശ്നങ്ങളും പരാതികളും പ്രയാസങ്ങളും ഉത്തരവാദിത്തത്തോടെ ഏറ്റെടുക്കുകയെന്ന മാധ്യമധര്‍മം ലേഖകന്‍ നിറവേറ്റിയതായും ജൂറി അഭിപ്രായപ്പെട്ടു. ഇ.വി. ഉണ്ണികൃഷ്ണന്‍, സണ്ണി ജോസഫ്, ഷാജു ചന്തപ്പുര എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. 5001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ്
തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിക്ക് പ്രസ് ക്ലബ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ സമ്മാനിക്കും. ഡോ.സോമന്‍ കടലൂര്‍ സ്മാരക പ്രഭാഷണം നടത്തും.