ഉദുമ: പൗരത്വ വിവേചന നിയമം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി ഉദുമ പടിഞ്ഞാര്‍ യൂണിറ്റ് ‘എന്റെ ഇന്ത്യാ’ സായാഹ്ന സംഗമം സംഘടിപ്പിച്ചു.
വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാ പ്രസിഡണ്ട് സഫിയ സമീര്‍ ഉദ്ഘാടനം ചെയ്തു. വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് സെക്രട്ടറി സി.കെ സക്കരിയ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.കെ അബ്ദുല്ല, പഞ്ചായത്ത് ട്രഷറര്‍ എം. അബ്ദുല്‍റസാഖ്, പഞ്ചായത്ത് കമ്മിറ്റി അംഗം ഷെരീഫ് പടിഞ്ഞാര്‍, നജീബ് കെ.എം സംസാരിച്ചു. അസ് ലം എം.എ സ്വാഗതവും സെമീര്‍ പി.കെ നന്ദിയും പറഞ്ഞു. ലത്തീഫ് കെ.എം, മുംതാസ് ഇബ്രാഹിം, ഫാത്തിമ ഷാഫി, ദിര്‍ഷാബി നേതൃതം നല്‍കി.