കുമ്പള: കുമ്പള ബദ്‌രിയ നഗറിലെ അബ്ദുല്‍ഖാദര്‍ ഹാജി എന്ന ഹാജി ഉസ്താദ് (75) അന്തരിച്ചു. ബദ്‌രിയ നഗര്‍ ജുമാ മസ്ജിദില്‍ 40 വര്‍ഷക്കാലം ഖത്തീബായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിവിധ ഭാഗങ്ങളിലായി നിരവധി ശിഷ്യഗണങ്ങളെ വാര്‍ത്തെടുത്തു. ഭാര്യ: നഫീസ ഹജ്ജുമ്മ. മക്കള്‍: അഷ്‌റഫ്, സാക്കിര്‍ (ഇരുവരും ദുബായ്), ഇര്‍ഷാദ് സഖാഫി, ഹാഷിം (ട്രാവല്‍സ്, കുമ്പള), നാസര്‍ ഹാജി (ഖത്തീബ്, കുണിയ), ഉമൈറ, സഫ്‌റ, ഷരീഫ.