ബെയ്ജിങ്ങ്: മരണം വിതച്ച് മുന്നേറുന്ന കൊറോണ വൈറസ് ചൈനയെ ഭീതിയിലാഴ്ത്തുന്നു. വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ മരിച്ചവരുടെ എണ്ണം 80 ആയി ഉയര്‍ന്നു. ഹൂബെയ് പ്രവിശ്യയില്‍ പുതിയതായി 24 പേര്‍ കൂടിയാണ് മരണപ്പെട്ടത്. ചൈനയില്‍ കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 2744 ആയി ഉയര്‍ന്നു. അതേസമയം, ഹൂബെയ്ക്ക് പുറത്ത് പുതിയതായി മരണങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 769 പേര്‍ക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 461 പേരുടെ നില അതീവഗുരുതരമാണ്.
പുതിയതായി രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതില്‍ പകുതിയും ഹൂബെയില്‍ നിന്നാണ്.