കാസര്‍കോട്: രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റി മുള്ളേരിയയില്‍ നടത്തിയ മനുഷ്യ ജാലിക പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള താക്കീതായി.
ഭരണഘടനയുടെ ആമുഖം വായിച്ച് ആരംഭിച്ച സമാപന സമ്മേളനം സമസ്ത കേന്ദ്ര കമ്മിറ്റി ഉപാദ്ധ്യക്ഷന്‍ യു.എം. അബ്ദുല്‍റഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പ്രതിജ്ഞ ചൊല്ലി കൊടുത്തു.
ജനറല്‍ സെക്രട്ടറി സ്വാഗത ഭാഷണം നടത്തി. മുഹമ്മദ് റഹ്മാനി തരുവണ പ്രമേയ പ്രഭാഷണം നടത്തി. എന്‍.പി.എം സൈനുല്‍ ആബിദീന്‍ തങ്ങള്‍, എം.സി. ഖമറുദ്ദീന്‍ എം.എല്‍.എ, എന്‍.എ. നെല്ലിക്കുന്ന് എം. എല്‍.എ, പി.എസ്.ഇബ്രാഹിം ഫൈസി, സാലുദ് നിസാമി, ഹംസത്തു സഅദി, ഹാരിസ് മുള്ളേരിയ, ഇബ്രാഹിം അസ്ഹരി പള്ളങ്കോട്, ഷാഫി ഹാജി ആദൂര്‍, ഇബ്രാഹിം ഹാജി കുണിയ, ഹാരിസ് ദാരിമി ബെദിര, ഹാശിം ദാരിമ ദേലമ്പാടി, സി.കെ.കെ മാണിയൂര്‍, ശറഫുദീന്‍ കുണിയ, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, അബൂബക്കര്‍ സിദ്ദീഖ് അസ്ഹരി പാത്തൂര്‍, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, യൂനുസ് ഫൈസി കാക്കടവ്, അഷ്‌റഫ് ഫൈസി കിന്നിങ്കാര്‍, അബ്ദുല്‍ അസീസ് അസ്ഹരി തുടങ്ങിയവര്‍ സംബന്ധിച്ചു.