ബദിയടുക്ക: ഹൃദയാഘാതത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. ബദിയടുക്ക മാര്‍പ്പിനടുക്കയിലെ സുരേഷ് കുമാര്‍ (52) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് സുരേ ഷ് കുമാറിനെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയില്‍ വയറ്റിനകത്ത് മുഴകണ്ടെത്തി. ചികിത്സ തുടരുന്നതിനിടെ ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. ഭാര്യ: ശൈലജ. മക്കള്‍: അഭിലാഷ്, അവിനാശ്. സഹോദരങ്ങള്‍: ഷീന, ശ്രീധര, ലീലാവതി, കലാവതി.