കളനാട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 10 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കൂള്ളിക്കുന്നിലെ ഖാദറിന്റെയും ആസിക്കയുടെയുടെ മകനായ മുഹമ്മദാണ് മരിച്ചത്. തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങിയ കുഞ്ഞുമായി ആദ്യം ഉദുമ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചപ്പോള്‍ വെറ്റിലേറ്ററിന്റെ സഹായം വേണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം അനുസരിച്ച് കാസര്‍കോട്ടെ ആസ്പത്രിയില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു. അതിനിടെ കുട്ടിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.