ബദിയടുക്ക: ഉറങ്ങുന്നതിനിടെ നെഞ്ച് വേദന അനുഭവപ്പെട്ട ഗൃഹനാഥനെ ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മുണ്ട്യത്തടുക്ക പട്ടിക ജാതി കോളനിയിലെ മോണ എന്ന ബൈര (59) ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ മോണ ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാന്‍ കിടന്നതായിരുന്നു. നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യ കമല. മകന്‍ ചന്ദ്രനാഥ് (കുമ്പള ജില്ലാ സഹകരണാസ്പത്രി ജീവനക്കാരന്‍) മരുമകള്‍: ചൈത്ര. സഹോദരങ്ങള്‍: സോമപ്പ, ലക്ഷ്മി, ലീലാവതി. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.