കുമ്പള: കേരളത്തിലെ ആരോഗ്യ മേഖലയിലെ മുന്നേറ്റം ഇതര സംസ്ഥാനങ്ങളും മറ്റു രാഷ്ട്രങ്ങളും ഉറ്റുനോക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിലെ സര്‍ക്കാര്‍ ആസ്പത്രികള്‍ അത്യാധുനിക സൗകര്യങ്ങളോടെ മികച്ച സേവനങ്ങളാണ് നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോട് ജില്ലാ സഹകരണ ആസ്പത്രി സഹകരണത്തിന്റെ കീഴില്‍ കുമ്പളയില്‍ പ്രവര്‍ത്തിച്ചുവരുന്ന കുമ്പള സഹകരണ ആസ്പത്രിയുടെ പുതിയ കെട്ടിടോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന കുമ്പള സഹകരണ ആസ്പത്രി എല്ലാ വിദഗ്ധ ചികിത്സകളും ലഭിക്കുന്ന വലിയൊരു ആസ്പത്രിയായി മാറിയിരിക്കുകയാണെന്നും ഇത് നാട്ടുകാരുടെ സ്വന്തം ആസ്പത്രിയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ സര്‍ക്കാര്‍ ആസ്പത്രികളിലൊക്കെ ആധുനിക സംവിധാനങ്ങളോടെ മികച്ച രീതിയിലുള്ള ചികിത്സകളാണ് നല്‍കിവരുന്നത്. സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് കൂടുതലായി ആസ്പത്രികള്‍ തുടങ്ങുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷതവഹിച്ചു. ജില്ലാ സഹകരണ ആസ്പത്രി സംഘം പ്രസിഡണ്ട് എ. ചന്ദ്രശേഖര സ്വാഗതം പറഞ്ഞു. ഡി.എന്‍. രാധാകൃഷ്ണ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായിരുന്നു. മുന്‍ എം.പി പി. കരുണാകരന്‍, എം.സി ഖമറുദ്ദീന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, മുന്‍ എം.എല്‍.എ സി.എച്ച് കുഞ്ഞമ്പു തുടങ്ങിയവര്‍ പ്രസംഗിച്ചു.
വിദ്യാനഗര്‍ പാറക്കട്ട എസ്.പി. ഓഫീസിന് സമീപം നിര്‍മ്മിച്ച ജില്ലാ സഹകരണ സംഘം കെട്ടിടോദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. വിദ്യാനഗറില്‍ നവീകരിച്ച കേരള എന്‍.ജി.ഒ. യൂണിയന്‍ ജില്ലാ കമ്മിറ്റി ഓഫീസ് ഉച്ചയോടെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
കിഫ്ബിയുടെ നേതൃത്വത്തില്‍ നുള്ളിപ്പാടി സ്പീഡ് വേ ഇന്‍ മൈതാനത്ത് നടത്തുന്ന കേരള നിര്‍മ്മിതി പദ്ധതികളുടെ പ്രദര്‍ശനവും ബോധവല്‍ക്കരണ പരിപാടിയും ഉച്ചക്ക് ശേഷം 3 മണിക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയല്‍ ദേശീയപാതയോരത്ത് ഗുരുവായൂര്‍ സത്യഗ്രഹ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനവും കെ. മാധവന്‍ പുരസ്‌കാര വിതരണവും മുഖ്യമന്ത്രി നിര്‍വഹിക്കും.