കാസര്‍കോട്: കാരുണ്യത്തിന്റെ നന്മ വര്‍ഷിച്ച് സിറ്റിഗോള്‍ഡ് ഫാഷന്‍ ജ്വല്ലറിയുടെ ഇരുപതാം വാര്‍ഷികാഘോഷം. 16 യുവതീ യുവാക്കള്‍ക്ക് മംഗല്ല്യ സൗഭാഗ്യവും ഉപഭോക്താക്കള്‍ക്ക് നിരവധി ബെനിഫിറ്റ് സ്‌കീമുകളും ഒരുക്കി മാന്യ വിന്‍ടെച്ച് പാമഡോസില്‍ സംഘടിപ്പിച്ച ഇരുപതാം വാര്‍ഷികാഘോഷത്തിന് ആയിരങ്ങള്‍ സാക്ഷിയായി. നേരത്തെ നിര്‍ധന കുടുംബങ്ങളിലെ 38 യുവതീയുവാക്കള്‍ക്ക് വിവാഹ സൗഭാഗ്യം ഒരുക്കിയും പ്രളയ ദുരിതാശ്വാസ മേഖലകളിലേക്ക് 25 ലക്ഷം രൂപയുടെ സഹായമെത്തിച്ചും കാരുണ്യത്തിന്റെ പുതിയ പാത വെട്ടിത്തുറന്ന സിറ്റിഗോള്‍ഡിന്റെ നന്മ വര്‍ഷിക്കുന്നതായി ഇരുപതാം വാര്‍ഷികാഘോഷ പരിപാടികള്‍.
ആഘോഷ പരിപാടികളുടെ ഉദ്ഘാടനം മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. സിറ്റി ഗോള്‍ഡ് 20-ാം വാര്‍ഷിക ലോഗോ പ്രകാശനം ചെയര്‍മാന്‍ കെ.എ. അബ്ദുല്‍ കരീം കോളിയാടും സ്മാര്‍ട്ട് ഫ്‌ളക്‌സി ഗോള്‍ഡ് ആപ് പ്രകാശനം മന്ത്രി ഇ. ചന്ദ്രശേഖരനും പ്രിവിലേജ് കാര്‍ഡ് പ്രകാശനം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എയും നിര്‍വ്വഹിച്ചു. മുസ്ലിം യുവതീ യുവാക്കളുടെ നിക്കാഹ് കര്‍മ്മത്തില്‍ കാസര്‍കോട് ടൗണ്‍ മുബാറക് മസ്ജിദ് ഖത്തീബ് അബ്ദുല്‍ റസാഖ് അബ്‌ററി ഖുത്തുബ നിര്‍വ്വഹിച്ചു. അട്ക്കത്ത് ബയല്‍ ജുമാമസ്ജിദ് ഖത്തീബ് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. രണ്ട് ഹൈന്ദവ യുവതീ യുവാക്കളുടെ വിവാഹത്തിനുള്ള സ്വര്‍ണ്ണം ബദിയടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എന്‍. കൃഷ്ണഭട്ട് കൈമാറി. കാസര്‍കോട് മഹിളാ മന്ദിരത്തിനുള്ള വിവിധ ഉപകരണങ്ങളുടെ വിതരണം മുന്‍ മന്ത്രി സി.ടി. അഹ്മദലിയും മികച്ച കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കുള്ള ആദരം സിറ്റി ഗോള്‍ഡ് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഇര്‍ഷാദും നിര്‍വ്വഹിച്ചു. അഡ്വ. സി.കെ. ശ്രീധരന്‍, ടി.ഇ. അബ്ദുല്ല, അബ്ദുല്‍ ലത്തീഫ് ഉപ്പള ഗേറ്റ്, എ. അബ്ദുല്‍ റഹ്മാന്‍, കല്ലട്ര മാഹിന്‍ ഹാജി, എന്‍.എ. അബൂബക്കര്‍ ഹാജി, എ. ഹമീദ് ഹാജി, എ.എ. ജലീല്‍, അഡ്വ. രാമകൃഷ്ണന്‍, ഡോ. സി. ബാലന്‍, മാഹിന്‍ കേളോട്ട്, കെ. അഹ്മദ് ഷരീഫ്, ഡയറക്ടര്‍ മുഹമ്മദ് ദില്‍ഷാദ്, എം.കെ. അബ്ദുല്‍ ഖാദര്‍ ഹാജി മാണിക്കോത്ത്, എം.ടി.മുഹമ്മദ് ഹാജി ബേവിഞ്ച, മുഹമ്മദ് ഖാസി ആലംപാടി, യൂസഫ് ഹാജി കീഴൂര്‍, ഹനീഫ് അരമന, എഫ്.എ. മഹ്മൂദ് ഹാജി, അബ്ദുല്‍ ലത്തീഫ് മടിക്കേരി, അജ്മല്‍ മൗലവി കോട്ടയം, അജയന്‍ നെല്ലിക്കാട്, മുഹമ്മദ് ഹാഷിം, ടി.എ. ഷാഫി, കോടോത്ത് അശോകന്‍ നായര്‍, ഷാനവാസ് പാദൂര്‍, എ.വി. രാമകൃഷ്ണന്‍, അസ്ലം പടിഞ്ഞാര്‍, വി.കെ.പി. ഹമീദലി തുടങ്ങിയവര്‍ പ്രസംഗിച്ചു. അട്ക്കത്ത് ബയല്‍ തഹ്ഫീളുല്‍ ഖുര്‍ ആന്‍ കോളേജ് വിദ്യാര്‍ത്ഥി ഇര്‍ഫാന്‍ അഹ്മദ് ഖിറായത്ത് നടത്തി. ജനറല്‍ മാനേജര്‍ സി.എ. നൗഷാദ് ചൂരി നന്ദി പറഞ്ഞു. പ്രകൃതി സംരക്ഷണം എന്ന വിഷയത്തില്‍ കുട്ടികള്‍ക്കായി ചിത്ര രചനാ മത്സരം ഉള്‍പ്പെടെ സംഘടിപ്പിച്ചിരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത മേഖലകളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും.