വെള്ളരിക്കുണ്ട്: നിയന്ത്രണം വിട്ട കാര്‍ റോഡിന്റെ തിട്ടയിലിടിച്ച് ഐ.എസ്.ആര്‍.ഒ ഉദ്യോഗസ്ഥനും മാതാപിതാക്കളും ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം ഐ.എസ്.ആര്‍.ഒയില്‍ ഉദ്യോഗസ്ഥനായ വെള്ളരിക്കുണ്ട് പരപ്പയിലെ അറയ്ക്കല്‍ സജി (48), പിതാവ് ആന്റണി (84), മാതാവ് ഏലിക്കുട്ടി (70), ജിമ്മി കൊടിമരത്ത് മൂട്ടില്‍ (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച്ച ഉച്ചയോടെ മലയോര ഹൈവേയുടെ വാണിയം കുന്ന് കയറ്റത്തിലാണ് അപകടമുണ്ടായത്. പൈലിക്കരയിലെ മരണാന്തര ചടങ്ങില്‍ പങ്കെടുത്ത് കാറില്‍ തിരിച്ചു വരുമ്പോഴാണ് അപകടമുണ്ടായത്. പരിക്കേറ്റവര്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്.