ദേലമ്പാടി: കൈവരി തകര്‍ന്ന പാലത്തിലൂടെയുള്ള യാത്ര അപകടം മുന്നില്‍ കണ്ട്. പുതുക്കി പണിയണമെന്ന ആവശ്യം ശക്തം.
അഡൂര്‍, ചീനടി, പയറഡുക്ക വഴി ബന്തടുക്കയിലേക്ക് കടന്നുപോകുന്ന റോഡില്‍ കൊപ്പലത്ത് കൈവരി ഇല്ലാത്ത പാലം അപകട ഭീഷണി ഉയര്‍ത്തുന്നു. പാലത്തിന് തൊട്ടൊരുമ്മിയുള്ള താത്കാലിക തടയണ നിറഞ്ഞു കവിഞ്ഞൊഴുകുന്ന നിലയിലാണുള്ളത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം നിരവധി യാത്രക്കാരും ചെറുവാഹനങ്ങളും കടന്ന് പോകുന്ന പാലത്തിലൂടെയുള്ള യാത്ര അപകട സാധ്യതയേറെയാണ്. അപകടം സംഭവിക്കുന്നതിന് മുമ്പേ പാലം പുതുക്കി പണിയണമെന്ന് ദേലംപാടി മണ്ഡലം സേവാദള്‍ ചെയര്‍മാന്‍ സതീഷ് അഡൂര്‍ അധികൃതരോട് ആവശ്യപ്പെട്ടു.