ചെര്‍ക്കള: ചെങ്കള പ്രാഥമിക ആരോഗ്യ കേന്ദ്രം തൈവളപ്പ് ഗ്രീന്‍ സ്റ്റാര്‍ ക്ലബ്ബിന്റെ സഹകരണത്തോടെ സഞ്ചരിക്കുന്ന നേത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ ക്യാമ്പ് നത്തി. ക്യാമ്പില്‍ നൂറോളം ആളുകള്‍ സംബന്ധിച്ചു.
ക്യാമ്പില്‍ തിമിരം കണ്ടെത്തിയ 5 പേര്‍ക്ക് ജില്ലാ ആസ്പത്രിയില്‍ വെച്ച് സൗജന്യ ശസ്ത്രക്രിയ നടത്താന്‍ നടപടി സ്വീകരിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന സലിം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ മഹ്മൂദ് തൈവളപ്പ് അധ്യക്ഷത വഹിച്ചു.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി.അഷറഫ് സ്വാഗതം പറഞ്ഞു.
ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ അഹമ്മദ് ഹാജി, പഞ്ചായത്ത് മെമ്പര്‍ എം.സി.എ. ഫൈസല്‍, ഡോ.അപര്‍ണ്ണ, അബൂബക്കര്‍ കരിമാനം, ശശികല, സിന്ധു, കെ.വി.നിഷ, മഞ്ജുഷറാണി സംസാരിച്ചു. എം.എസ്. ഹാരിസ് നന്ദി പറഞ്ഞു.