കാഞ്ഞങ്ങാട്: ബി.ജെ.പി സര്‍ക്കാര്‍ നടപ്പിലാക്കിയ ദേശീയ പൗരത്വ നിയമത്തിനെതിരെ കൂടുതല്‍ ശക്തരാകേണ്ടിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചെമ്മട്ടംവയലില്‍ കെ.മാധവന്‍ ഫൗണ്ടേഷന്റെ ഗുരുവായൂര്‍ സത്യാഗ്രഹ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.മാധവന്റെ സ്മരണക്കായി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കൂടിയായ മന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഡോ.സി.ബാലന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. സ്മരണിക പ്രകാശനം ചെയ്തു. മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് സി. പ്രഭാകരന്‍ ഏറ്റുവാങ്ങി. ബിനോയ് വിശ്വം എം.പി. കെ.മാധവന്‍ അനുസ്മരണ പ്രഭാഷണം നടത്തി. സീതാറാം യെച്ചൂരി, ജില്ല പഞ്ചായത്ത് പ്രസിഡണ്ട്എ.ജി.സി.ബഷീര്‍, മുന്‍ എംപി. പി.കരുണാകരന്‍, നഗരസഭാ ചെയര്‍മാന്‍മാരായ വി.വി.രമേശന്‍, പ്രൊഫ.കെ.പി.ജയരാജന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഹക്കിം കുന്നില്‍, എം.വി.ബാലകൃഷ്ണന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കൗണ്‍സിലര്‍ എം.ബാലകൃഷ്ണന്‍ പ്രസംഗിച്ചു. ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ സി.കെ. ശ്രീധരന്‍ സ്വാഗതവും ട്രഷറര്‍ എ.വി.രാമകൃഷ്ണന്‍ നന്ദിയും പറഞ്ഞു.