കാസര്‍കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രക്ഷോഭങ്ങള്‍ക്കിടയില്‍ യു.പി., ആസാം, മംഗളൂരു എന്നിവിടങ്ങളില്‍ അക്രമങ്ങള്‍ക്ക് ഇരയായവരെ സഹായിക്കാന്‍ മുസ്ലിംലീഗ് ദേശീയ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കാസര്‍കോട് ജില്ലയിലെ അഞ്ചുമണ്ഡലങ്ങളില്‍ നിന്നായി സമാഹരിച്ചത് 12,38,300 രൂപ. മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ നിന്ന് 2,35,582 രൂപയും കാസര്‍കോട് നിയോജക മണ്ഡലത്തില്‍ നിന്ന് 3,61,293 രൂപയും ഉദുമ നിയോജക മണ്ഡലത്തില്‍ നിന്ന് 2,22,548 രൂപയും കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ നിന്ന് 1,99,862 രൂപയും തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് 2,19,015 രൂപയും സമാഹരിച്ചു.