മഞ്ചേശ്വരം: രോഗിയായ 18കാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബായാര്‍ ബിലാറമൂലയിലെ പരേതനായ സുന്ദര-സീത ദമ്പതികളുടെ മകള്‍ പത്മിനിയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ വീട്ടുമുറ്റത്തെ കിണറ്റില്‍ വെള്ളം കോരുന്നതിനിടെ അപസ്മാരം അനുഭവപ്പെട്ട് കിണറ്റില്‍ വീണതെന്നാണ് വീട്ടുകാര്‍ പൊലീസില്‍ മൊഴി നല്‍കിയത്. രേവതി ഏക സഹോദരിയാണ്.