അണങ്കൂര്‍: ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ല്യാര്‍ വിശ്വോത്തര പണ്ഡിതനാണെന്നും തന്റെ പാണ്ഡിത്യവഴിയില്‍ പതിനായിരങ്ങള്‍ക്ക് ദിശാബോധം നല്‍കാനും അതിലൂടെ അദ്ദേഹത്തിന് വിശാലമായ വിജ്ഞാന ലോകം തന്നെ സൃഷ്ടിച്ചെടുക്കാന്‍ സാധിച്ചുവെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്ല്യാര്‍ അഭിപ്രായപ്പെട്ടു. ദാരിമീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അണങ്കൂരില്‍ സംഘടിപ്പിച്ച ശംസുല്‍ ഉലമ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദാരിമീസ് ജില്ലാ പ്രസിഡണ്ട് സലാം ദാരിമി ആലംപാടി അധ്യക്ഷത വഹിച്ചു. എം.എസ് തങ്ങള്‍ മദനി പ്രാര്‍ത്ഥന നിര്‍വഹിച്ചു. നന്തി ദാറുസ്സലാം സെക്രട്ടറി എ.വി അബ്ദുല്‍ റഹ്മാന്‍ മുസ്ല്യാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സമസ്ത വൈസ് പ്രസിഡണ്ട് യു.എം അബ്ദുല്‍ റഹ്മാന്‍ മുസ്ല്യാര്‍, ജി.എസ് അബ്ദുല്‍ ഹമീദ് ദാരിമി, മജീദ് ബാഖവി, ചെങ്കളം അബ്ദുല്ല ഫൈസി, സൈനുല്‍ ആബിദീന്‍ തങ്ങള്‍ പൊസോട്ട്, ഷറഫുദ്ദീന്‍ തങ്ങള്‍ കുന്നുംകൈ, ഹാരിസ് തങ്ങള്‍ ബീരിച്ചേരി, സയ്യിദ് ത്വാഹ ജിഫ്രി പറപ്പാടി, അബ്ദുല്‍ ഖാദര്‍ ഫൈസി, അബ്ദുല്‍ റഹ്മാന്‍ ബുര്‍ഹാനി, താജുദ്ദീന്‍ ദാരിമി പടന്ന, ഫള്‌ലുര്‍റഹ്മാന്‍ ദാരിമി, മജീദ് ദാരിമി, ഇബ്രാഹിം ഹാജി കുണിയ, ഹാരിസ് ദാരിമി ബെദിര സംബന്ധിച്ചു. ദാരിമീസ് ജില്ലാ സെക്രട്ടറി ഖാസിം ദാരിമി മണിയൂര്‍ സ്വാഗതവും മുഷ്താഖ് ദാരിമി നന്ദിയും പറഞ്ഞു.